ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി വിധി


ന്യൂഡൽഹി : മെഡിക്കൽ ബോർ‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ ‘നിഷ്ക്രിയ’ ദയാവധം അനുവദിക്കാമെന്ന് സുപ്രീംകോടതി. പൗരന്റെ ഭരണഘടനാപരമായ അവകാശമാണ് അന്തസ്സോടെയുള്ള മരണമെന്നും കോടതി വ്യക്തമാക്കി.

വിധി പ്രകാരം, ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരങ്ങളും വേണ്ടെന്നു വയ്ക്കാവുന്നതാണ്, എന്നാൽ മരുന്നു കുത്തിവച്ച് പെട്ടെന്നു മരിക്കാൻ അനുവാദം നൽകില്ല. ആയുസ്സ് നീട്ടാൻ താൽപര്യമില്ലാത്ത രോഗികൾ മരണപത്രിക തയാറാക്കി ബന്ധുക്കൾക്കോ ആശുപത്രികൾക്കോ കോടതികൾക്കോ പത്രിക കൈമാറണം. ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് പത്രികയിൽ ആവശ്യപ്പെടാനാകും. രോഗി അബോധാവസ്ഥയിൽ ആയതിനുശേഷം മാത്രമേ പത്രിക ഉപയോഗിക്കാവൂയെന്നും കോടതി വിധിയിൽ പ്രസ്താവിക്കുന്നു. ഒരിക്കലും അസുഖം മാറില്ലെന്ന് മെഡിക്കൽ ബോർഡ് ഉറപ്പുനൽകിയാൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിൻവലിക്കാൻ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു നിർണായക വിധി പുറപ്പെടുവിച്ചത്. ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നേതൃത്വം നൽകുന്ന കോമൺ കോസ് എന്ന സംഘടനയാണു കോടതിയെ സമീപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed