സംസ്ഥാ­ന ചലച്ചി­ത്ര പു­രസ്കാ­രം : ഇന്ദ്രൻ­സ് മി­കച്ച നടൻ; പാ­ർ­വതി­ നടി­


തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ദ്രൻസിനെ (ആളൊരുക്കം) മികച്ച നടനായും പാർവതിയെ (ടേക്ക് ഓഫ്) മികച്ച നടിയായും തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശേരിയാണ് (ഈ.മ.യൗ) മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്. മികച്ച നവാഗത സംവിധായകൻ മഹേഷ് നാരായണനാണ് (ടേക്ക് ഓഫ്).

ഒറ്റമുറി വെളിച്ചമാണ് മികച്ച ചിത്രം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയർ മികച്ച സ്വഭാവ നടനായി തിരഞ്ഞെടുക്കപ്പെട്ടു. പോളി വത്സനാണ് (ഇ.മ.യൗ) മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം. കിണർ എന്ന ചിത്രത്തിന് കഥയൊരുക്കിയ എം.എ നിഷാദ് മികച്ച കഥാകൃത്തിനുള്ള പുരസ്കാരം നേടി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയ സജീവ് പാഴൂർ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച രണ്ടാമത്തെ ചിത്രമായി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദൻ തെരഞ്ഞെടുക്കപ്പെട്ടു. രക്ഷാധികാരി ബൈജുവാണ് മികച്ച ജനപ്രിയ ചിത്രം.

തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ടി.വി ചന്ദ്രൻ, ഡോ. ബിജു, ജെറി അമൽദേവ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന പത്തംഗ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.

പുരസ്കാരങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ദ്രൻസും പാർവതിയും പറഞ്ഞു. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. മുൻപ് ഒന്ന് രണ്ടു തവണ തന്‍റെ പേർ പരിഗണനയ്ക്ക് വന്നപ്പോൾ ലഭിച്ചിരുന്നില്ല. അതിനാൽ താൻ അമിത പ്രതീക്ഷ വച്ചിരുന്നില്ല. പുരസ്കാര ലഭ്യതയിൽ തനിക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ സന്തോഷമുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞു.

ടേക്ക് ഓഫ് പോലെയൊരു മികച്ച ചിത്രത്തിന് പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പാർവതിയും പ്രതികരിച്ചു.

മറ്റ് പുരസ്കാരങ്ങൾ: മികച്ച ബാലതാരം (ആൺകുട്ടി):− മാസ്റ്റർ‍ അഭിനന്ദ്. മികച്ച ബാലതാരം (പെൺകുട്ടി)−: നക്ഷത്ര. മികച്ച കലാസംവിധായകൻ:− സന്തോഷ് രാമൻ. മികച്ച എഡിറ്റർ:− അപ്പു ഭട്ടതിരി മികച്ച കുട്ടികളുടെ ചിത്രം−: സ്വനം. സംഗീത സംവിധായകൻ:− എം കെ അർ‍ജുനൻ മാസ്റ്റർ‍ (ഭയാനകം). പശ്ചാത്തല സംഗീതം: − ഗോപീസുന്ദർ‍ (ടേക്ക് ഓഫ്). ഗായകൻ‍:− ഷഹബാസ് അമൻ‍ (മായാനദി). ഗായിക:− സിത്താര കൃഷ്ണകുമാർ‍ (വിമാനം).

You might also like

  • Lulu Exchange
  • Straight Forward

Most Viewed