ഹാ­ദി­യ-ഷെ­ഫിൻ വി­വാ­ഹം നി­യമപരമെ­ന്ന് സു­പ്രീം കോ­ടതി­ : എൻ.ഐ.എ അന്വേ­ഷണം തു­ടരാം


ന്യൂഡൽ‍ഹി : വിവാദമായ ഹാദിയ കേസിൽ ഹാദിയയും ഷെഫിൻ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി അസാധുവാക്കി. വിവാഹം നിയമപരമാക്കിയ കോടതി ഇരുവർ‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഹാദിയയ്ക്ക് പഠനവുമായി മുന്നോട്ട് പോകാമെന്നും അറിയിച്ചു.

രണ്ട് പ്രായപൂർ‍ത്തിയായ വ്യക്തികളുടെ വിവാഹത്തിൽ‍ ഇടപെടാൻ മൂന്നാമതൊരാൾ‍ക്കും അധികാരമില്ല. ഒരു അന്വേഷണ ഏജൻ‍സിയ്ക്കും ഇരുവരുടെയും വിവാഹത്തിൽ‍ അന്വേഷണം നടത്താനാകില്ല. വിവാഹവും അന്വേഷണവും വേറെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2017 മേയ് 24നായിരുന്നു ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്. അതേസമയം, ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ആരോപണത്തെ കുറിച്ചുള്ള എൻ.ഐ.എ അന്വേഷണം തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്നും വിവാഹം കഴിച്ചതെന്നും അതിന് ഭരണഘടന നൽ‍കുന്ന സ്വാതന്ത്ര്യം തനിക്കുണ്ടെന്നും തനിക്ക് ഷെഫിന്‍ ജെഹാന് ഒപ്പം പോകണമെന്നും ഹാദിയ കോടതിയിൽ‍ വാദിച്ചിരുന്നു. 

അതേസമയം വിവാഹം നിയമപരമാണെന്ന സുപ്രീംകോടതി വിധിയെ വിമർ‍ശിക്കാനില്ലെന്ന് അശോകൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പൂർ‍ണ്ണവിധിയല്ല ഇപ്പോൾ വന്നത്. ഷെഫിനെതിരായ അന്വേഷണം റദ്ദാക്കിയിട്ടുമില്ല. ഷെഫിന്‍ തീവ്രവാദിയായത് കൊണ്ടാകാം അന്വേഷണം വേണ്ടെന്ന് പറയാതിരുന്നത്. കുട്ടിയെ തീവ്രവാദിയുടെ കൂടെ കല്യാണം കഴിച്ചുവിടുന്പോൾ അച്ഛന് മാനസികമായി വിഷമമുണ്ടാവും. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. റിവ്യൂ ഹർ‍ജി നൽ‍കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്നും അശേകൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed