കുട്ടികളെ കയറ്റാതെ വെയിലത്ത് നിർത്തിയ ബസ് പിടിച്ചെടുത്തു
ഒറ്റപ്പാലം : വിദ്യാർത്ഥികളോടു വിവേചനം കാണിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടികൾ തുടങ്ങി. നഗരസഭാ സ്റ്റാൻഡിൽ കുട്ടികളെ പൊരിവെയിലത്തു വരിനിർത്തിയെന്ന് ആരോപിക്കപ്പെട്ട ശ്രീകൃഷ്ണ ബസ് പിടിച്ചെടുത്തു. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായി നോട്ടീസ് നൽകി. തുടർനടപടികൾ ആർ.ടി.എ ബോർഡിനു ശുപാർശ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിച്ചെടുത്ത ബസ് കസ്റ്റഡിയിൽ നിർത്താൻ പോലീസിന് കൈമാറി. ഒറ്റപ്പാലം−തിരുവിൽവാമല റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സാണ് ജില്ലാ കളക്ടറുടെയും ആർടിഒയുടെയും നിർദ്ദേശപ്രകാരം ഒറ്റപ്പാലം ജോയിന്റ് ആർടി.ഒ അനൂപ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

