കലാ­ഭവൻ മണി­യു­ടെ­ മരണത്തിൽ സി­.ബി­.ഐക്കും പ്രത്യേ­ക കണ്ടെ­ത്തലു­കളി­ല്ല


തൃശ്ശൂർ : കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് സി.ബി.ഐ നടത്തുന്ന അന്വേഷണത്തിൽ പ്രത്യേക കണ്ടെത്തലുകളില്ലെന്ന് വിവരം. അന്വേഷണം ഏറ്റെടുത്ത് പതിനൊന്ന് മാസം പൂർത്തിയാകുന്പോൾ, സംസ്ഥാന പോലീസിന്റെ കണ്ടെത്തലിനേക്കാൾ കൂടുതൽ വിവരങ്ങൾ സി.ബി.ഐക്കും ലഭ്യമായിട്ടില്ലെന്നാണ് സൂചന. എറണാകുളത്തെ സി.ബി.ഐ ഓഫീസിൽ മണിക്കൂറുകളോളം ആരോപണ വിധേയരായ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ചാലക്കുടിയിലെ ഗസ്റ്റ് ഹൗസിലും ചോദ്യം ചെയ്യൽ നടന്നു. നിരവധി രേഖകളും ഫോൺകോളുകളും പരിശോധിച്ചു. 

കോളിളക്കം സൃഷ്ടിച്ച കേസായതിനാൽ എല്ലാ പഴുതുകളും അടച്ച് കുറ്റമറ്റ രീതിയിലാണ് സംസ്ഥാന പോലീസിന്റെ പ്രത്യേക വിഭാഗം കേസ് അന്വേഷിച്ചത്. മുൻ ഡി.ജി.പി ടി.പി സെൻകുമാർ ഇതിനായി സ്ഥലത്തെത്തി. നേരത്തെ സി.ബി.ഐ മേധാവിയായിരുന്ന ഇപ്പോഴത്തെ ഡി.ജി.പി ലോകനാഥ് ബഹറയും ഈ കേസിൽ അതീവ തൽപ്പരനായിരുന്നു. 

നഗരത്തിലെ മെഡിക്കൽ ലാബുകളെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടായി. എന്നാൽ പോലീസ് കേസ് ഡയറിയെ മറികടക്കുന്ന ഒന്നും തന്നെ കേന്ദ്ര ഏജൻസിയുടെ ദൃഷ്ടിയിൽപെട്ടിട്ടില്ല. പ്രതികളെന്ന് ആരോപിക്കുന്ന മണിയുടെ സുഹൃത്തുക്കൾ ഇപ്പോഴും സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്. ഇടയ്ക്ക് ചോദ്യം ചെയ്യലും നടക്കുന്നു. ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും ഈ അന്വേഷണത്തിൽ പുതിയ കണ്ടെത്തലുകളില്ലെന്നാണ് വിവരം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed