നി­യമ സഭയിൽ ഗ്രനേ­ഡു­മാ­യി­ തി­രു­വഞ്ചൂർ


തിരുവനന്തപുരം : ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോൺഗ്രസുകാർക്കെതിരെ പ്രയോഗിച്ചത് കാലാവധി കഴിഞ്ഞ ഗ്രനേഡാണെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ആരോപിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിലൂടെ പോകുന്ന ആർക്കും ഇത്തരത്തിൽ ഗ്രനേഡുകൾ കിട്ടുമെന്നും അദ്ദേഹം ആരോപിച്ചു.

തുടർന്ന് തിരുവഞ്ചൂർ ഗ്രനേഡ് സഭയിൽ ഉയർത്തിക്കാട്ടി. ഇത് ഭരണപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. സഭയിൽ സാധാരണ മാരകായുധം കൊണ്ടുവരാറില്ലെന്നും തിരുവഞ്ചൂരിന്റെ നടപടി അതീവ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed