അഭയ കേ­സ് : ഫാ­.ജോസ് പു­തൃ­ക്കയി­ലി­നെ­ പ്രതി­പ്പട്ടി­കയിൽ‍ നി­ന്നൊ­ഴി­വാ­ക്കി


തിരുവനന്തപുരം : സിസ്റ്റർ‍ അഭയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ‍ പ്രതികളുടെ വിടുതൽ‍ ഹർ‍ജി തിരുവനന്തപുരം സി.ബി.ഐ കോടതി ഭാഗികമായി തള്ളി. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരിന്റെയും സിസ്റ്റർ‍ സെഫിയുടെയും വിടുതൽ‍ ഹർ‍ജികൾ‍ തള്ളിയ കോടതി രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലിന്റെ വിടുതൽ‍ ഹർ‍ജി അംഗീകരിച്ചു. 

രണ്ടാം പ്രതിക്ക് കുറ്റകൃത്യത്തിൽ‍ നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യുഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിടുതൽ‍ ഹർ‍ജി അംഗീകരിച്ചത്. രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിന് കേസിൽ‍ നേരിട്ട് പങ്കില്ലെന്നും സിസ്റ്റർ‍ അഭയ കൊല്ലപ്പെട്ട ശേഷം ഒന്നും മൂന്നും പ്രതികൾ‍ രണ്ടാം പ്രതിയായ പുതൃക്കയിലിനെ സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് സി.ബി.ഐ കുറ്റപത്രത്തിൽ‍ പറയുന്നത്. 

അതേസമയം കേസിന്റെ വിചാരണ പ്രത്യേക സി.ബി.ഐ കോടതിയിൽ മാർച്ച് 14ന് തുടങ്ങും. അഭയ മരണപ്പെട്ട് 25 വർഷത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്. 2008 നവംബർ 18ന് കേസിലെ പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. 2009 ജൂലൈ 17ന് കുറ്റപത്രം നൽകിയെങ്കിലും വിചാരണ നീണ്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed