തെരുവ് നായയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു
കൊടുങ്ങല്ലൂർ: ലോകമലേശ്വരം വടക്ക് ഭാഗത്ത് തെരുവുനായയുടെ കടിയേറ്റ് ഏഴോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ കോലപ്പുര സൽമാൻ ഡേവിഡ് (36), വയലാർ കൈതവളപ്പിൽ ഓമന (55), വയലാർ മനാഫ് (20), ചേരൻ (40), കർഷകനായ ഗോവിന്ദൻ എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ കോതപറന്പ് വർക്ക്ഷോപ്പ് ബസ് സ്റ്റോപ്പിന് സമീപത്തുനിന്നാണ് വിളറിപൂണ്ട നിലയിൽ നായ ഓടിയെത്തിയത്. തുടർന്ന് വഴിയിൽ കണ്ട ആളുകളെയും വളർത്തുമൃഗങ്ങളേയും നായ്ക്കളെയും കടിച്ച് നാട്ടിൽ ഭീതി പരത്തി. നായയെ നാട്ടുകാർ തല്ലിക്കൊന്നു.

