ആറ്റുകാൽ പൊങ്കാല സമർപ്പണത്തിനു തുടക്കമായി
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല സമർപ്പണം ഇന്ന്. തലസ്ഥാനത്തെ തെരുവുകളിൽ പൊങ്കാലയർപ്പിക്കാനെത്തിയവരുടെ വൻ നിര. പത്തേകാലിന് പണ്ടാരയടുപ്പിലേക്ക് തീ പകർന്നു. വ്രതനിഷ്ഠയോടെ കാത്തിരുന്ന ലക്ഷോപലക്ഷം ഭക്തർ തങ്ങളൊരുക്കിയ അടുപ്പുകളിലേക്കു തീ പകർന്നതോടെ ആറ്റുകാൽ അമ്മയ്ക്കു പൊങ്കാല സമർപ്പണത്തിനു തുടക്കമായി.
രണ്ടരയ്‍ക്കാണ് നൈവേദ്യം. രാത്രി 7.15ന് ദേവിദാസൻമാരായ കുത്തിയോട്ട വ്രതക്കാരുടെ ചൂരല്‍കുത്ത് നടക്കും. അടുത്ത ദിവസം പുലർച്ചെ ശാസ്താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞു ദേവി തിരിച്ചെഴുന്നള്ളും. ശനിയാഴ്ച രാത്രി ഒൻപതിനു കാപ്പഴിച്ചു കുടിയിളക്കിയ ശേഷം നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനമാകും.

