ഏലത്തോട്ടത്തിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഷീബ വിജയൻ
ഇടുക്കി: ജില്ലയിൽ ശക്തമായ മഴയും കൊടുങ്കാറ്റും തുടരുന്നതിനിടെ ഏലത്തോട്ടത്തിലേക്ക് മരം വീണ് രണ്ട് വനിതാ തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. മാങ്കുളം സിങ്കുകുടി ഉന്നതി പ്രദേശവാസികളായ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഏലത്തോട്ടത്തിൽ പണിയിൽ ഏർപ്പെട്ടിരിക്കെ അപ്രതീക്ഷിതമായി മരം കടപുഴകി ഇരുവരുടെയും മേൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പിന്നീട് അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ പലയിടത്തും മഴയും ശക്തമായ കാറ്റും ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്.
ോേ്്േോേ

