യു​​​​­​​​​.ഡി​​​​­​​​​.എ​ഫി­ന്‍റെ­ ജ​ന​ക്ഷേ​​​​­​​​​മ പ​ദ്ധ​തി​​​​­​​​​ക​ൾ പി​​​​­​​​​ണ​റാ​​​​­​​​​യി­ നി​​​​­​​​​ർ​­ത്തു​​​​­​​​​ന്നു­ : ഉ​മ്മ​ൻ​ ചാ​​​​­​​​​ണ്ടി­


ഇരിട്ടി : കഴിഞ്ഞ യുഡിഎഫ് സർ‍ക്കാർ‍ നടപ്പിലാക്കിയ കാരുണ്യ, താലോലം ഉൾ‍പ്പെടെയുള്ള നിരവധി ജനക്ഷേമ പദ്ധതികൾ‍ നിർ‍ത്തലാക്കുവാനാണ് പിണറായി സർ‍ക്കാരിന്‍റെ ശ്രമമെന്ന് മുൻ ‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വാഹനാപകടത്തിൽ‍പ്പെട്ട് മരണപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ് നേതാവായിരുന്ന തോമസ് പൊട്ടംകുളത്തിന്‍റെ അനുസ്മരണ സമ്മേളനം വള്ളിത്തോട് ടൗണിൽ‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകകയായിരുന്നു അദ്ദേഹം. 

ജനകീയ സമരങ്ങളെ അടിച്ചമർ‍ത്തി രാഷ്ട്രീയ ഫാസിസം നടപ്പിലാക്കുകയാണ് സർ‍ക്കാർ‍ ചെയ്യുന്നത്. ജനങ്ങൾ‍ക്ക് സർ‍ക്കാരിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 

മണ്ധലം പ്രസിഡണ്ട് ഷൈജൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.‍എ, സജീവ് ജോസഫ് , പി.സി ഷാജി, ചന്ദ്രൻ‍ തില്ലങ്കേരി, ജോഷി കണ്ടത്തിൽ‍, തോമസ് വർ‍ഗീസ്, ഡെയ്‌സി മാണി, എം.ജെ ജോൺ‍, പി.സി പോക്കർ‍, മട്ടിണി വിജയൻ, ഫിലോമിന കക്കട്ടിൽ‍ തുടങ്ങയിവർ പ്രസംഗിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed