നടി­യെ­ ആക്രമി­ച്ച കേ­സ് : ദൃ­ശ്യങ്ങൾ‍ ദി­ലീ­പിന് നൽ‍­കി­ല്ല


കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ‍ പ്രതിയായ ദിലീപിന് നൽ‍കേണ്ടെന്ന് കോടതി ഉത്തരവിട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ദൃശ്യങ്ങൾ‍ അടങ്ങിയ മെമ്മറി കാർ‍ഡിന്റെ പകർ‍പ്പ് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ ദിലീപ് സമർ‍പ്പിച്ച ഹർ‍ജി കോടതി തള്ളി.

ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. അതേസമയം കേസ് വിചാരണയ്ക്കായി ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചു. വിചാരണ വളരെ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ കേസിന്‍റെ നടപടിക്രമങ്ങളെല്ലാം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണെന്നായിരുന്നു കോടതി ഉത്തരവ്. 

അതേസമയം കേസിന്‍റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. അടുത്ത ദിവസം തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകും. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed