മാ­ണി­ കോ­ഴ വാ­ങ്ങി­യതിന് തെ­ളി­വി­ല്ലെ­ന്ന് വി­ജി­ലൻ­സ് : അന്വേ­ഷണം അവസാ­നി­പ്പി­ച്ചേ­ക്കും


തിരുവനന്തപുരം : മുൻ മന്ത്രി കെ.എം മാണിക്കെതിരെ ആരോപണമുയർന്ന ബാർ കോഴക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു. കേസിലെ അന്തിമ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് കണ്ടെത്തൽ. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സി.ഡിയിൽ കൃത്രിമമുണ്ടെന്നുള്ള ഫോറൻസിക് റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചുള്ള അന്തിമ റിപ്പോർട്ട് മുദ്രവച്ച കവറിൽ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. വിജിലൻസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

അതിനിടെ, ബാർ കോഴ കേസ് അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻ‍സിന് ഹൈക്കോടതി 45 ദിവസം കൂടി അനുവദിച്ചു. 30 ദിവസം അന്വേഷണം നടത്താനും 15 ദിവസം റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാനുമാണ് കോടതി നൽകിയിരിക്കുന്നത്. അതിനിടയിൽ അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കണം. 

അന്വേഷണത്തിന് മതിയായ സമയം നൽകിയിരുന്നു എന്നും ഇനി സമയം നീട്ടി നൽകരുതെന്നും മാണിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ സർക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

അതേസമയം ബാർ കോഴക്കേസിൽ തനിക്കെതിരെ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിനോട് പ്രതികരിക്കാനില്ലെന്ന് കെ.എം മാണി പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിൽ തന്നെയാണ്. വിജിലൻസിന് 45 ദിവസം കൂടി കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തനിക്ക് ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു മാണി വ്യക്തമാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed