കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷം; രമ്യാ ഹരിദാസ് എംഎൽഎയ്ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികൾ
ശാരിക
തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസിനെതിരെ പരസ്യമായി രംഗത്തെത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ. കൂന്തള്ളൂർ, കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് എംഎൽഎയുടെ പ്രവർത്തനങ്ങളിൽ കടുത്ത വിമർശനമുന്നയിച്ച് പ്രമേയം പാസാക്കിയത്. പ്രാദേശിക നേതൃത്വവുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പദ്ധതി നിർദേശങ്ങൾ മണ്ഡലം കമ്മിറ്റികളിൽ നിന്ന് സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൂടാതെ, അച്ചടക്ക നടപടിയെടുത്ത് പുറത്താക്കിയ പ്രാദേശിക നേതാവിനെ തിരികെ സംഘടനയിൽ എടുക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി ഡിസിസി, കെപിസിസി നേതൃത്വങ്ങളെ സമീപിക്കാനാണ് പ്രാദേശിക നേതാക്കളുടെ തീരുമാനം.ചിറയിൻകീഴിൽ സംഘടനാതലത്തിലുണ്ടായ കൈയാങ്കളിയും അതിനെത്തുടർന്നുള്ള രാഷ്ട്രീയ തർക്കങ്ങളും കടുത്ത വിഭജനത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ എംഎൽഎയുമായുള്ള അഭിപ്രായഭിന്നത കാരണം പേഴ്സണൽ അസിസ്റ്റന്റും ഡ്രൈവറും രാജിവെച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു.
ഈ വിവാദങ്ങൾ പുകയുന്നതിനിടെയാണ് എംഎൽഎയ്ക്കെതിരെ പ്രാദേശിക കമ്മിറ്റികൾ ഔദ്യോഗികമായി പ്രമേയം പാസാക്കി രംഗത്തെത്തിയിരിക്കുന്നത്.
ോേിോി

