കെ­.കെ­ രാ­മചന്ദ്രൻ നാ­യർ എം.എൽ.­എ അന്തരി­ച്ചു­


തിരുവനന്തപുരം : ചെങ്ങന്നൂർ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായർ (65) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ നാലിനാണ് അന്തരിച്ചത്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ചെങ്ങന്നൂരിലെ വീട്ടുവളപ്പിൽ നടക്കും.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സി.പി.എമ്മിലെത്തിയ കെ.കെ രാമചന്ദ്രൻ നായർ സി.പി.എം ഏരിയ സെക്രട്ടറിയായും അഭിഭാഷകനായും പ്രവർത്തിച്ച ശേഷമാണ് എം.എൽ.എ കുപ്പായമണിഞ്ഞത്. 2001ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് എന്നാൽ അന്ന് കോൺ‌ഗ്രസ് സ്ഥാനാർഥി ശോഭന ജോർജിനെതിരെ 1465 വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥിനെ 7983 വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെടുത്തി. 

1952 ഡിസംബർ‍ ഒന്നിന് ചെങ്ങന്നൂർ‍ ആല ഭാസ്കര വിലാസത്തിൽ‍ കരുണാകരൻ നായരുടേയും ഭാരതിയമ്മയുടേയും മകനായാണ് രാമചന്ദ്രൻ നായർ‍ ജനിച്ചത്. ചെങ്ങന്നൂരിൽ അഭിഭാഷകനായി പ്രവർത്തനമാരംഭിച്ച അദ്ദേഹം ബാർ കൗൺസിൽ പ്രസിഡണ്ടായിട്ടുണ്ട്. സി.പി.എം ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറിയായും പിന്നീട് ഏരിയ സെക്രട്ടറിയായും നീണ്ട 14 വർഷം ചെങ്ങന്നൂരിലെ പാർട്ടിയെ അദ്ദേഹം നയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed