കെ­.ഒ തോ­മസ് നാ­ട്ടി­ലേ­യ്ക്ക്


മനാമ: നാൽപ്പത് വർഷത്തെ പ്രവാസ ഓർ‍മ്മകളുമായി പത്തനംതിട്ട തിരുവല്ല സ്വദേശി കെ.ഒ തോമസ് തന്റെ അറുപ്പത്തി നാലാമത് വയസിൽ ബഹ്റൈനിൽ നിന്നും തിരികെ നാട്ടിലേയ്ക്ക് പോകുന്നു. കഴിഞ്ഞ നാൽപത് വർഷമായി ഒരേ കന്പനിയിലാണ് അദ്ദേഹം ജോലി ചെയ്തത്. സൽമാനിയയിലെ യൂസഫ് ഹസൻ അലി ആന്റ് സൺസ് എന്ന കന്പനിയിൽ സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ച തോമസ് വിരമിക്കുന്നത് സെയിൽസ് മാനേജർ ആയിട്ടാണ്. ജനവരി 16നാണ് അദ്ദേഹം ഭാര്യ ഏലിയാമയുടെ ഒപ്പം നാട്ടിലേയ്ക്ക് പോകുന്നത്.

1977ൽ ജീവിതത്തിലെ ഒ
ത്തിരി പ്രശ്നങ്ങളുമായി ഇ
വിടെ എത്തിയ തോമസിന് പവിഴ ദ്വീപ് സമ്മാനിച്ചത് ക
ണ്ട സ്വപ്നങ്ങളെല്ലാം പൂർത്തീകരിക്കാനുള്ള വിജയ മ
ന്ത്രങ്ങളാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ജോലിയോടുള്ള ആത്മാർത്ഥയാണ് തന്നെ ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചതെന്നും ജീവിതത്തിന്റെ മുക്കാൽ ഭാഗവും ബഹ്‌റൈനിലെ മണ്ണിൽ ചിലവഴിച്ച തന്നെ ഒരിക്കലും ഈ മണ്ണ് കൈവെടിഞ്ഞിട്ടില്ലെന്നും ബഹ്‌റൈനിൽ എത്തിയാൽ പിന്നീട് മറ്റൊരു ഗൾഫ് രാജ്യത്തേയ്ക്ക് പോകാൻ മനസ്സനുവദിക്കില്ലെന്നും തോമസ് പറയുന്നു. നാടിനേക്കാൾ സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവപ്പെടുന്ന നാട് കൂടിയാണ് ബഹ്‌റൈൻ എന്നാണ് തോമസിന്റെ ഭാഷ്യം.

തിരിച്ച് നാട്ടിലെത്തിയാലും വെറുതെ ഇരിക്കാൻ അദ്ദേഹം ഒരുക്കമല്ല. കൃഷിയിൽ തൽപ്പരനായ ഇദ്ദേഹം അതിലൂടെ ജീവിതം ക്രിയാത്മകമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭാര്യ ഏലിയാമ്മ, മക്കൾ ആൻ, ദീപൻ ഡെന്നീസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed