വി­ദ്യാ­ർ‍­ത്ഥി­നി­ക്ക് രാത്രി കെ.­എസ്.ആർ‍­.ടി­.സി­യു­ടെ­ മി­ന്നൽ‍ സർവ്‍­വീസ് നിർത്തിക്കൊടുത്തില്ല : എം.ഡി­ വി­ശദീ­കരണം തേ­ടി­


പാല : വിദ്യാർ‍ത്ഥിനിക്ക് രാത്രിയിൽ നിർ‍ത്തിക്കൊടുക്കാത്ത കെ.എസ്.ആർ.‍ടി.സിയുടെ മിന്നൽ‍ സർവ്‍വീസിന്റെ ക്രൂരതയിൽ എം.ഡി വിശദീകരണം തേടി. പള്ളിക്കര കെ.സി അബ്്ദുൾ‍ അസീസിന്റെ മകളാണ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്. ആലപ്പുഴ സ്വദേശികളാണ് ഡ്രൈവറും, കണ്ടക്ടറും. ഇന്നലെ പുലർ‍ച്ചെയാണ് ദേശീയപാതയിൽ‍ സംഭവവികാസങ്ങൾ അരങ്ങേറിയത്. കോട്ടയം പാലയിലെ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ‍ നിന്ന് രാത്രി എട്ട് മണിക്കാണ് വിദ്യാർ‍ത്ഥിനി ബസ്സിൽ‍ കയറിയത്. ഓൺലൈൻ വഴി കോഴിക്കോട്ട് വരെയാണ് വിദ്യാർ‍ത്ഥിനി ടിക്കറ്റ് ബുക്ക് ചെയ്തത്. കൂട്ടുകാർ‍ കോഴിക്കോട്ട് ഇറങ്ങിപ്പോയപ്പോൾ‍ മാത്രമാണ് ബസ്സ് കാസർ‍ഗോട്ടേയ്ക്ക് ആണെന്ന് വിദ്യാർ‍ത്ഥിനിക്ക് മനസ്സിലാകുന്നത്. എന്നാൽ‍ കണ്ടക്ടർ‍ അടുത്തു വരുന്പോൾ‍ ബസ്സ് കോഴിക്കോട് ടൗൺ വിട്ടിരുന്നു. പയ്യോളിയിൽ‍ ബസ്സ് നിർ‍ത്തി തരില്ലെന്ന് കണ്ടക്ടർ‍ പറഞ്ഞു. കണ്ണൂരേക്ക് ടിക്കറ്റ് എടുത്തോളാനും കണ്ടക്ടർ‍ വ്യക്തമാക്കി. 

ഇതേതുടർ‍ന്ന് വിദ്യാർ‍ത്ഥിനി 111 രൂപ കൊടുത്ത് കണ്ണൂരേക്ക് ടിക്കറ്റ് എടുത്തു. ഇക്കാര്യം പയ്യോളിയിൽ‍ കാത്തുനിന്ന പിതാവിനെയും വിളിച്ച് കുട്ടി പറഞ്ഞു. ഇതോടെ പിതാവ് വിവരം പയ്യോളി പോലീസിൽ‍ അറിയിച്ചു. പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ‍ ടൗണിലെത്തിയപ്പോൾ‍ കൈ കാണിച്ചെങ്കിലും ബസ്സ് നിർ‍ത്താതെ പാഞ്ഞു. ഇതറിഞ്ഞ പോലീസ് വയർ‍ലെസ് സെറ്റിലൂടെ വിവരം നൽ‍കുകയും രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും ബസ്സ് നിർ‍ത്താതെ വന്നു. ഇതേതുടർ‍ന്നാണ് ചോന്പാല പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ട് ബസ്സ് തടഞ്ഞത്. അപ്പോഴേയ്ക്കും മൂന്നുമണിയായിരുന്നു. 

പിതാവാണ് ബൈക്കിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. എന്നാൽ‍ ഈ സമയം മറ്റു യാത്രക്കാർ‍ പ്രശ്‌നത്തിൽ‍ ഇടപെട്ടില്ലെന്ന് വിദ്യാർ‍ത്ഥിനി ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed