പാസ്പോർട്ടിന് ഓറഞ്ച് നിറം : സർക്കാർ നിലപാടിനെതിരെ രാഹുൽ
ന്യൂഡൽഹി : പ്രവാസികളാകാൻ ആഗ്രിക്കുന്ന ഇന്ത്യക്കാരുടെ പാസ്പോർട്ടിന്റെ നിറം ഓറഞ്ച് ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കം വിവേചനമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകിെല്ലന്നും ബി.ജെ.പിയുടെ വിവേചന മനോഭാവം പ്രകടമാക്കുന്ന നടപടിയാണിതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആഴ്ചയാണ് വിദേശകാര്യമന്ത്രാലയം പാസ്പോർട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പാസ്പോർട്ട് ഉടമയുടെ മേൽവിലാസവും എമിഗ്രേഷൻ സ്റ്റാറ്റസ്സും പാസ്പോർട്ടിന്റെ അവസാനപേജിൽ നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. ഇപ്പോൾ പാസ്പോർട്ടിൽ അവസാന പേജ് പ്രിന്റ് ചെയ്യുന്നില്ല. നിലവിൽ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്പോർട്ടുകളൊഴികെ എല്ലാത്തിനും കടുംനീല പുറംചട്ടയാണുള്ളത്. എമിഗ്രേഷൻ ആവശ്യ
മുള്ള പാസ്പോർട്ടുകൾക്കാണ് ഓറഞ്ച് കളർ നൽകാൻ ഇപ്പോൾ ഉദ്ദേശിക്കുന്നത്.
എമിഗ്രേഷൻ ആവശ്യമില്ലാത്തവർക്ക് നീല കവർ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചിരുന്നു.

