8 ഇൻ 1 എക്സ്പോ­ സമാപിച്ചു


മനാമ : കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ‘8 ഇൻ 1 എക്സ്പോ’ അവസാനിച്ചു. ഇതിന്റെ ആദ്യ എഡിഷനിൽ 30,000 സന്ദർശകർ പങ്കെടുത്തു. 

ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് എക്സ്പോ ഉദ്ഘാടനം ചെയ്തത്. എക്സ്പോയുടെ ആദ്യ സീസണിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സ്പോ, ബഹ്‌റൈൻ ഇന്റർനാഷണൽ മോഡേൺ ഹൗസ്, ബഹ്‌റൈൻ ഇന്റർനാഷണൽ ടെക്നോളജി എക്സ്പോ, ബഹ്‌റൈൻ ഇന്റർനാഷണൽ ഹെൽത്ത് ആന്റ് ബ്യൂട്ടി, ഫാഷൻ ടൈം എക്സിബിഷൻ, പെർഫ്യൂം എക്സ്പോ എന്നിങ്ങനെ ആറ് പ്രദർശനങ്ങളാണ് നടന്നത്.

8 എക്സിബിഷനുകൾ ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടിക്ക് ‘8 ഇൻ 1 എക്സ്പോ’ എന്ന പേര് നൽകിയതെന്ന് സംഘാടകർ പറഞ്ഞു. എന്നാൽ ഈ വർഷത്തെ എഡിഷനിൽ ആറ് എക്സിബിഷനുകൾ മാത്രമേ ഉൾപ്പെടുത്താൻ കഴിഞ്ഞുള്ളൂ. അടുത്ത വർഷം 8 എക്സിബിഷനുകൾ ഉൾപ്പെടുത്തുമെന്നും എക്സ്പോയുടെ സി.ഇ.ഒ യുസഫ് ദാവൂദ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed