വ്യാജ തിരുമ്മൽ കേന്ദ്രങ്ങൾ ആയുർവേദ മേഖലയ്ക്ക് ദോഷം : അസോസിയേഷൻ
തൊടുപുഴ : ടൂറിസം മേഖലയിലെ വ്യാജ തിരുമ്മൽ കേന്ദ്രങ്ങളും കൂടിയവിലയിൽ വിറ്റഴിക്കുന്ന വ്യാജമരുന്നുകളും ആയുർവേദ മേഖലയേയും ടൂറിസത്തേയും പ്രതികൂലമായി ബാധിക്കുന്നതായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സമ്മേളനം. സമ്മേളനം ജോയ്‌സ് ജോർജ് എം.പി.ഉദ്ഘാടനം ചെയ്തു.
പാരന്പര്യത്തിന്റെ പേരു പറഞ്ഞ് വ്യാജന്മാർക്ക് അംഗീകാരം നൽകാനുള്ള സർക്കാർശ്രമം ഉപേക്ഷിക്കണമെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചു ത്രേസ്യാ പൗലോസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെന്പർ എൻ.മോനോജ് കുമാർ, സംസ്ഥാന എക്‌സിക്യുട്ടീവ് മെന്പർ ഡോ.ജി.രാജശേഖരൻ, ജില്ലാ സെക്രട്ടറി ഡോ.എം.എസ് നൗഷാദ്, തൊടുപുഴ ഏരിയ സെക്രട്ടറി ഡോ.ആർ.വിനീത് തുടങ്ങിയവർ സംസാരിച്ചു.

