മൂ­ന്നാ­റി­നെ­ സംരക്ഷി­ക്കും : പി­ണറാ­യി­ വി­ജയൻ


കട്ടപ്പന : മൂന്നാറിനെ പാരിസ്ഥിതിക പ്രാധാന്യത്തോടെ സംരക്ഷിക്കുമെന്നും ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ. സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ കുടിയേറ്റ കർഷകർക്ക് എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പാക്കുമെന്നും കയ്യേറ്റക്കാരോട് ഒരുവിധത്തിലുള്ള വിട്ടുവീഴ്‌ചയ്‌ക്കും ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. 

കാർഡമം ഹിൽ റിസർവ് വനഭൂമിയല്ലെന്നും റവന്യു ഭൂമിയാണെന്നുമുള്ള കാര്യത്തിൽ തർക്കമില്ല. മൂന്നാർ മേഖലയിലെ വില്ലേജുകളിൽ പൊതുഭൂമിയും സ്വകാര്യ ഭൂമിയും തമ്മിൽ വേർതിരിക്കേണ്ടതുണ്ട്. ഇതിന്റെഭാഗമായി സർവ്വേയും കൃത്യമായി നടത്തണം. മൂന്നാറിന്റെ ഭൂപ്രകൃതിക്ക് യോജിക്കുന്നവിധത്തിൽ, പരിസ്ഥിതിക്ക് അനുയോജ്യമായ കെട്ടിടങ്ങളാണ് ഉണ്ടാകേണ്ടതെന്നും മുഖ്യ മന്ത്രി പറഞ്ഞു.

ഇടുക്കിയിലെ ജനങ്ങളിൽ ഭൂരിഭാഗവും കുടിയേറ്റ കർഷകരാണ്. രാജഭരണകാലത്തടക്കം പ്രോത്സാഹിപ്പിക്കപ്പെട്ടതാണ് കുടിയേറ്റം.  ഏതെങ്കിലും പ്രചാരണപരമായ നേട്ടത്തിനായി കർഷകരെ ഉപദ്രവിക്കുക  എന്ന നിലപാട് സർക്കാരിനില്ല. കുടിയേറ്റ കർഷകരോടു പൂർണമായും ഒപ്പം നിൽക്കുന്ന സമീപനമാണ് ഇടത് സർക്കാരിന്റേത്. മൂന്നാറിനെ സംരക്ഷിക്കുമെന്നതിൽ സംശയം വേണ്ട. എല്ലാ കർഷകരും ഈ മണ്ണിന്റെ ഭാഗമായതിനാൽ, മൂന്നാർ നിവാസികളും ഇക്കാര്യത്തിൽ സർക്കാരിനൊപ്പമാണ് മുഖ്യമന്ത്രി പറഞ്ഞു. 

1977 ജനുവരി ഒന്നിനു മുന്പുള്ള കുടിയേറ്റ കർഷകരുടെ ഭൂമിക്ക് ഉപാധിരഹിത പട്ടയം നൽകുന്ന കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. നിലവിൽ അയ്യായിരത്തിൽപരം പേർക്ക്് പട്ടയം നൽകി.  വനാവകാശ പ്രകാരം 4800 റവന്യു റിക്കവറി കേസുകൾ നിലനിൽക്കുന്നുണ്ട്. ഇതിൽ സമയബന്ധിതമായി സർക്കാർ പരിഹാരം കാണും. വീട് നിർമ്മാണത്തിനും നവീകരണത്തിനും റവന്യു വകുപ്പിന്റെ അനുമതിപത്രം വേണമെന്ന നിബന്ധന ജനങ്ങൾക്കു പ്രയാസമുണ്ടാക്കിയിരുന്നു. അനുമതിപത്രം നൽകുന്ന ചുമതല റവന്യു വകുപ്പിനാണ്. ഈ അധികാരം വികേന്ദ്രീകരിച്ചു നൽകാനും പൊതുവേ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed