സ്കൂ­­­ളു­­­കൾ അടച്ച് പൂ­­­ട്ടു­­­കയല്ല, പ്രശ്നം പരി­­­ഹരി­­­ക്കു­­­കയാണ് വേ­­­ണ്ടതെന്ന് ചെ­­­ന്നി­­­ത്തല


പാലക്കാട് : അംഗീകാരം ഇല്ലെന്നതിന്റെ പേരിൽ സ്കൂളുകൾ അടച്ചുപൂട്ടുകയല്ല പകരം പ്രതിസന്ധി പരിഹരിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓൾ കേരള പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻസ് കോ-ഓർഡിനേഷൻ കമ്മിറ്റിയും ഓൾ കേരള പ്രൈവറ്റ് സ്കൂൾ സ്റ്റാഫ് അസോസിയേഷനും സംയുക്തമായി നടത്തിയ സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അംഗീകാരം ഇല്ലെന്നതിന്റെ പേരിൽ സ്കൂളുകൾ അടച്ചുപൂട്ടണമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ പുരോഗതിക്ക് സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള വിദ്യാഭ്യാസ നിയമം അനുസരിച്ചു പ്രവർത്തിക്കാൻ തയാറാകണമെന്നും അംഗീകാരം ഇല്ലെന്ന കാരണത്താൽ ആറായിരത്തോളം അൺ എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതേക്കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അംഗീകാരമില്ലാത്ത സ്കൂളുകൾക്കുംഅത് ലഭ്യമാക്കുക, വർഷങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് തുടർന്നും പ്രവർത്തനാനുമതി നൽകുക, അംഗീകാര മാനദണ്ധങ്ങൾ നടപ്പാക്കാൻ മൂന്ന് വർഷം അനുവദിക്കുക, ഈ മേഖലയിൽ പഠിക്കുന്ന പട്ടികജാതി-വർഗ വിദ്യാർത്ഥികൾക്ക് ഗ്രാൻഡ് അനുവദിക്കുക, എയ്ഡഡ് സ്കൂൾ നിയമനം പി.എസ്‌.സിക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൺവൻഷൻ. 

കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് വി.കെ ശ്രീകണ്ഠൻ, മുൻ മന്ത്രി വി.സി കബീർ, കമ്മിറ്റി സംസ്ഥാന ട്രഷറർ ജയപ്രകാശ് കുഴൽമന്ദം, സെക്രട്ടറി പി.ജി സജിത്കുമാർ, വൈസ് പ്രസിഡണ്ട് പി.എം സുന്ദരേശനുണ്ണി, സംഘടനാ നേതാക്കതുടങ്ങിയവർ പ്രസംഗിച്ചു. ഈ മാസം 25ന് നിയമസഭയ്ക്ക് മുന്നിൽ ധർണ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed