മറു­­­നാ­­­ടൻ‍ തൊ­­­ഴി­­­ലാ­­­ളി­­­കളു­­­ടെ­­­ മക്കളു­­­ടെ­­­ ഉന്നമനത്തിനായി റോ­­­ഷ്‌നി­­­ പദ്ധതി­­­ ആരംഭിച്ചു


പെരുന്പാവൂർ‍ : മറുനാടൻ തൊഴിലാളികളുടെ കുട്ടികളെ കേരളീയ സമൂഹത്തിന്റെ ഭാഗമാക്കാൻ‍ സഹായിക്കുന്ന പദ്ധതിയാണ് എറണാകുളം ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച റോഷ്‌നിയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പെരുന്പാവൂരിൽ‍ കണ്ടന്തറ ഗവ. യു.പി സ്‌കൂളിൽ‍ പദ്ധതിയുടെ ഉദ്ഘാടനം നിർ‍വ്വഹിക്കുകയായിരുന്നു മന്ത്രി. 

പ്രദേശത്തിന്റെ പ്രത്യേകതകൾ‍ മനസ്സിലാക്കി ജില്ലയിൽ‍ നടപ്പാക്കുന്ന റോഷ്‌നി പദ്ധതി സംസ്ഥാനത്തിനൊട്ടാകെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിൽ‍ തേടി കേരളത്തിലെത്തിയവലിയൊരു വിഭാഗം പാർ‍ശ്വവൽകരിക്കപ്പെടാതിരിക്കണമെങ്കിൽ‍ ഇത്തരം പരിശ്രമങ്ങൾ‍ അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എൽ‍ദോസ് കുന്നപ്പിള്ളി എം.എൽ‍.എ ചടങ്ങിൽ‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശ സനിൽ‍, ജില്ലാ കളക്ടർ‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, സർ‍വ്വശിക്ഷാ അഭിയാൻ‍ സംസ്ഥാന േപ്രാജക്ട് ഡയറക്ടർ‍ ഡോ. എ.പി കുട്ടിക്കൃഷ്ണൻ‍, കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടർ‍ പ്രസാദ് കെ. പണിക്കർ തുടങ്ങിയവർ‍ പ്രസംഗിച്ചു. 

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ‍ ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പുമായി ചേർ‍ന്ന്, എസ്.എസ്.എ. യുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് റോഷ്‌നി പദ്ധതി നടപ്പാക്കുന്നത്. വിദ്യാർ‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയും ശാസ്ത്രീയമാർ‍ഗങ്ങളിലൂടെ പാഠ്യ−പാഠ്യേതര വിഷയങ്ങളിൽ‍ കുട്ടികളുടെ കഴിവുകൾ‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് ജില്ലാ കളക്ടർ‍ പറഞ്ഞു. 

ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾ‍ കൂടുതൽ‍ പഠിക്കുന്ന തൃക്കണാർ‍വട്ടം യൂണിയൻ എൽ‍.പി സ്‌കൂൾ‍, പൊന്നുരുന്നി ഗവ. എൽ‍.പി സ്‌കൂൾ‍, ബിനാനിപുരം ഗവ. ഹൈസ്‌കൂൾ‍ എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും. പദ്ധതിക്ക് സാന്പത്തിക പിന്തുണ നൽ‍കുന്നത് പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എൽ‍ ആണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed