സൈ­നി­കരെ­ സംരക്ഷി­ക്കാൻ സർ­ക്കാ­രി­നാ­കു­ന്നി­ല്ലെ­ന്ന് കോ­ൺ­ഗ്രസ്


ന്യൂഡൽഹി : മോദി സർക്കാരിന് രാജ്യത്തെ സൈനികരെ സംരക്ഷിക്കാൻ‍ കഴിയുന്നിെല്ലന്ന് കോൺഗ്രസ്. സൈന്യമുൾപ്പെടെയുള്ള രാജ്യത്തെ പ്രതിരോധ സംവിധാനങ്ങളുടെ സുരക്ഷിതത്വത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട‌ുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ പറഞ്ഞു. രാജ്യത്ത് സൈനിക, അർദ്ധ സൈനിക, പോലീസ് വിഭാഗങ്ങൾക്കു നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങൾ ഇപ്പോഴില്ല. എന്നാൽ സർക്കാരിന് വീന്പു പറയാൻ മാത്രമേ ഇപ്പോൾ നേരമുള്ളൂ. അക്രമങ്ങൾ നിരന്തരം നടക്കുന്പോൾ സർക്കാർ അവരുടെ ഉത്തരവാദിത്തം കാണിക്കാൻ തയ്യാറാകണമെന്ന് ആനന്ദ് ശർമ്മ പ്രതികരിച്ചു.

ഇന്ത്യ പാക്ക് ഉദ്യോഗസ്ഥർ തമ്മിൽ പല കൂടിക്കാഴ്ചകൾ നടക്കുന്നുണ്ട്. അടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പാക്ക് സുരക്ഷാ തലവൻ നാസർഖാൻ ജാൻജുവയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. നേരത്തെയും ഇതുപോലുള്ള കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ട്. എന്നാൽ ഇതിന്റെയൊക്കെ ഫലം എന്താണെന്നാണ് മനസ്സിലാകാത്തതെന്നും ശർമ്മ വ്യക്തമാക്കി.

കശ്മീരിലെ സോപ്പോറിൽ ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ, പട്രോളിങ് നടത്തുകയായിരുന്ന നാലു പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കോൺഗ്രസിന്റെ വിമർശനം. സോപ്പോറിലെ ഗോലെ മാർക്കറ്റിലായിരുന്നു സംഭവം. കടയിൽ ഭീകരർ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. പുൽവാമയിൽ പുതുവൽസര തലേന്ന് സി.ആർ.പി.എഫ് ക്യാംപിനു നേരെ നടന്ന ചാവേറാക്രമണത്തിൽ അഞ്ചു ജവാന്മാരും വീരമൃത്യു വരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed