ഇടതിന് സമരമേ­ അറി­യൂ­ ; ഭരി­ക്കാ­നറി­യി­ല്ല : ഉമ്മൻ ചാ­ണ്ടി­


പാലക്കാട് : ഇടതുപക്ഷത്തിന് സമരം ചെയ്യാനേ അറിയൂ, ഭരിക്കാനറിയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരള േസ്റ്ററ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിളംബരസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് പെൻഷൻ വിഷയത്തിൽ പരിഹാരം കാണാൻ സാധിക്കുന്നില്ല. യു.ഡി.എഫ് ഭരണകാലത്ത് കെ.എസ്.ആർ.ടി.സി. പെൻഷൻ വിതരണം ചെയ്തതെങ്ങനെയെന്ന് മനസ്സിലാക്കിയാൽ ഇടതുസർക്കാരിന് പെൻഷൻ വിതരണത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫ് ഭരണകാലത്ത് ഒരു മാസം പോലും കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം മുടക്കിയിട്ടില്ല. പ്രയാസം നേരിട്ടപ്പോൾ ഇതിന്റെ 50 ശതമാനം ബാധ്യത സർക്കാർ ഏറ്റെടുത്തു. ബാക്കി 50 ശതമാനം കെ.എസ്.ആർ.ടി.സി.ക്ക് ഏറ്റെടുക്കാൻ സാധിക്കുന്നതരത്തിൽ സാന്പത്തിക പരിഷ്കരണവും നടപ്പാക്കി. പെൻഷൻ വിതരണത്തെ ബാധ്യതയായല്ല കടമയായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് അയത്തിൽ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി പ്രമുഖർ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed