കളക്ടറു­ടെ‍­‍ രാ­ത്രി­കാ­ല പരി­ശോ­ധന : നി­യമലംഘനത്തിന് കസ്റ്റഡി­യി­ലാ­യത് 27 ഓട്ടോ­കൾ‍


കാക്കനാട് : മോട്ടോർ വാഹനവകുപ്പിന്റെ സഹായത്തോടെ  ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമ ലംഘനത്തിന് 27 ഓട്ടോറിക്ഷകൾ കസ്റ്റഡിയിലെടുത്തു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത 17−ഉം പെർമിറ്റ് ഇല്ലാത്ത രണ്ടും നികുതി അടയ്ക്കാത്ത എട്ടും ഓട്ടോറിക്ഷകളാണ് കസ്റ്റഡിയിലെടുത്തത്. ഫെയർ മീറ്റർ പ്രവർത്തിക്കാത്തതിന് നാല് ഓട്ടോറിക്ഷകൾക്കെതിരെയും ഇൻഷൂറൻസില്ലാതെ ഓടിയതിന് നാലും മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒരാൾക്കെതിരെയും ഉൾപ്പെടെ 39 ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിച്ചു. ഓട്ടോ ഡ്രൈവർമാരുടെ മോശം പെരുമാറ്റവും അമിത ചാർജ് ഈടാക്കുന്നതുൾപ്പെടെ ഒട്ടേറെ പരാതികൾ ലഭിച്ചതിനെ തുടന്നാണ് കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള നഗരത്തിലെ നോർത്ത്, സൗത്ത്, റെയിൽവേ േസ്റ്റഷനുകളിലും മറ്റ് ഓട്ടോ സ്റ്റാൻഡുകളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

പരിശോധന ഇന്നലെ പുലർച്ചെയാണ് തീർന്നത്. പരിശോധന അവസാനിപ്പിക്കുന്നതുവരെ പ്രത്യക്ഷത്തിൽ രംഗത്തുവരാതെ കളക്ടറുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു നടപടികൾ. എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.എം ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed