ദു­രൂ­ഹതകൾ‍ ബാ­ക്കി ­: ജി­ഷ്ണു­ പ്രണോയ് ഓർ­മ്മയാ­യി­ട്ട് ഒരാ­ണ്ട്


പാന്പാടി : പാന്പാടി നെഹ്്റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണുപ്രണോയ് ഓർമ്മയായിട്ട് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്. 2017 ജനുവരി ആറിന് വൈകീട്ടോടെയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കൂട്ടുകാർ ജിഷ്ണുവിനെ കണ്ടെത്തിയത്. എന്നാൽ മരണത്തിന് പിന്നിലെ ദുരൂഹതകൾ ഇപ്പോഴും ബാക്കി നിൽക്കുന്നു. നിലവിൽ സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന് കേസ് സി.ബി.ഐ. ഏറ്റെടുത്തിരിക്കുകയാണ്.  ജിഷ്ണുവിന്റെ ചരമവാർഷികത്തിൽ വിവിധ വിദ്യാർത്ഥിരാഷ്ട്രീയ സംഘടനകൾ തിരുവില്വാമലയിലും, ലക്കിടിയിലും, പാന്പാടിയിലും അനുസ്മരണയോഗങ്ങളും പൊതുസമ്മേളനങ്ങളും നടത്തി. 

അതേസമയം ജിഷ്ണുപ്രണോയിയുടെ ചരമവാർ‍ഷികത്തോടനുബന്ധിച്ച് എസ്.എഫ്.ഐ. നിർ‍മ്മിച്ച സ്മൃതിമണ്ധപം പൊളിക്കാൻ സർ‍ക്കാർ‍ ഉത്തരവിറക്കി. ജില്ലാ സബ് ഡിവിഷണൽ‍ മജിസ്‌ട്രേറ്റ് കൂടിയായ സബ് കളക്ടർ‍ ഡോ. രേണുരാജിന്റെതാണ് ഉത്തരവ്. എന്നാൽ‍, ഉത്തരവിൽ‍ പറയുന്നത് പ്രകാരം യൂണിയൻ ഓഫീസിന് മുൻ‍വശത്തല്ല സ്മൃതിമണ്ധപം. അതുകൊണ്ടുതന്നെ പൊളിക്കാനാകില്ല എന്ന നിലപാടിലാണ് എസ്.എഫ്.ഐ. റോഡരികിൽ‍ നിർ‍മ്മിക്കുന്ന മണ്ധപം നിയമതടസ്സമുണ്ടെന്നു കാണിച്ച് പോലീസ് മുൻകൂട്ടി നൽ‍കിയ നിർ‍ദ്ദേശം അവഗണിച്ചുകൊണ്ട് നിർ‍മ്മിച്ച മണ്ധപത്തെച്ചൊല്ലി കഴിഞ്ഞ ദിവസം പ്രദേശത്ത് രാഷ്ട്രീയ സംഘർ‍ഷമുണ്ടായി. തുടർ‍ന്ന് പഴയന്നൂർ‍ എസ്.ഐ പി.കെ ദാസിന്റെ നേതൃത്വത്തിൽ‍ പോലീസ് സംഭവസ്ഥലത്തെത്തുകയും അന്പതോളംപേർ‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed