വെച്ചുനീട്ടിയാലും വാഗ്ദാനം ചെയ്ത പദവികൾ ഇനി വേണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി
തിരുവനന്തപുരം : ബി.ഡി.ജെ.എസ് ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻ.ഡി.എ) നിന്നും അകലുന്നുവെന്നതിന്റെ വ്യക്തമായ സൂചന നൽകികൊണ്ട് പാർട്ടി പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തി. എൻ.ഡി.എയിൽ ചേരുന്പോൾ തങ്ങൾക്ക് ഏറെ വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഇനി അവ വെച്ച് നീട്ടിയാലും ബി.ഡി.ജെ.എസ് വാങ്ങില്ല. ആരുമായും തങ്ങൾ സഖ്യത്തിന് തയ്യാറാണ്. യു.ഡി.എഫ് എന്നോ എൽ.ഡി.എഫ് എന്നോ അതിൽ വ്യത്യാസമില്ലെന്നും തുഷാർ വ്യക്തമാക്കി.

