ഉമ്മൻ ചാ­ണ്ടി­യു­ടെ­ സന്ദർ­ശനം : ഒ.ഐ.സി­.സി­ പാ­ലക്കാട് ജി­ല്ലാകമ്മി­റ്റി­ യോ­ഗം ചേ­ർ­ന്നു­


മനാമ : കേരളത്തിന്റെ മുൻ മഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഒ.ഐ.സി.സി ദേശീയ ദിനാഘോഷത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി പാലക്കാട് ജില്ലാകമ്മിറ്റി പ്രവർത്തക യോഗം ചേർന്നു. ജില്ലാപ്രസിഡണ്ട് ജോജി ലാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. ആഘോഷ പരിപാടിയിൽ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്നൂറ്റി അൻപതോളം പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ പതിനാലോളം ഭാഗങ്ങളിൽ അതാത് പ്രദേശങ്ങളിലെ പ്രവർത്തകരുടെ യോഗങ്ങൾ ചേരുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, ദേശീയ സെക്രട്ടറി ഷാജി പുതുപ്പള്ളി, ജില്ലാസെക്രട്ടറിമാരായ അനസ്, സുലൈമാൻ, ഷഫീഖ്, രതീഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ഷാജി ജോർജ് നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed