വി­രമി­ക്കൽ പ്രഖ്യാ­പി­ച്ച് സോ­ണി­യ ഗാ­ന്ധി­


ന്യൂഡൽഹി : സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി മുൻ കോൺ‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ശനിയാഴ്ച കോൺ‍ഗ്രസ് അദ്ധ്യക്ഷ പദം രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സോണിയ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുത്ത് കഴിഞ്ഞാൽ താങ്കൾ എന്തു ചെയ്യുമെന്ന ചോദ്യത്തിന്, തനിക്ക് വിരമിക്കാൻ സമയമായെന്ന് സോണിയ വ്യക്തമാക്കുകയായിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

തന്‍റെ റോൾ ഇനി വിരമിക്കുക എന്നതാണെന്നും കോൺ‍ഗ്രസിനെ ഉയരങ്ങളിൽ എത്തിക്കാൻ രാഹുലിന് കഴിയുമെന്നും സോണിയ പ്രതീക്ഷ പ്രകടിപ്പിച്ചു. 1998−ൽ സീതാറാം കേസരിയുടെ പിൻഗാമിയായാണ് സോണിയ കോൺ‍ഗ്രസ് അദ്ധ്യക്ഷ പദവിയിലെത്തിയത്. സോണിയയുടെ കീഴിൽ രണ്ട് തവണ കോൺ‍ഗ്രസ് യു.പി.എ മുന്നണി രൂപീകരിച്ച് അധികാരത്തിലെത്തിയിരുന്നു. 

അതേസമയം സജീവ രാഷ്ട്രീയത്തിൽ നിന്ന് സോണിയ ഗാന്ധി വിരമിക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ തിരുത്തുമായി കോൺഗ്രസ് രംഗത്തെത്തി. രാഷ്ട്രീയത്തിൽനിന്ന് സോണിയ വിരമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. രാഹുൽ ഗാന്ധിക്ക് വഴിമാറിക്കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും, അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞാലും സോണിയ മാർഗ്ഗനിർദ്ദേശങ്ങളുമായി പാർട്ടിയിൽ തുടരുമെന്നും രൺദീപ് പറഞ്ഞു. സോണിയയുടെ വാക്കുകളിൽ വ്യംഗ്യാർത്ഥം കണ്ടെത്തരുതെന്നും അദ്ദേഹം പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed