സർക്കാർ ജനങ്ങളെ മോഡിക്കെതിരെ തിരിക്കുന്നു : കെ സുരേന്ദ്രൻ
ബദിയടുക്ക : കേരളസർക്കാർ ആസൂത്രിതമായി ജനങ്ങളെ പിഴിഞ്ഞ് നരേന്ദ്ര മോഡിക്കെതിരെ തിരിക്കുന്നുവെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ബി.ജെ.പി കാസർഗോഡ് മണ്ധലം കള്ളപ്പണവിരുദ്ധ ദിന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനവും ജി.എസ്.ടിയുംനടപ്പിലാക്കി രാജ്യത്ത് സുതാര്യത കൊണ്ടുവന്നുവെന്നും പുരോഗതിയുണ്ടാക്കാനുള്ള ശ്രമം കരിദിനാചരണവും വ്യാജ പ്രചാരണവും നടത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
നോട്ട് നിരോധനം ഹവാല, ഭൂമാഫിയ,അഴിമതി, വെട്ടിപ്പുകാർക്കല്ലാതെ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നും ജി.എസ്.ടി ജനങ്ങൾക്ക് പ്രയോജനപ്രദമാക്കുന്നതിന് തടസ്സം സർക്കാരാണ്. ധനമന്ത്രി പറയുന്നതല്ല പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്ക് 87 രൂപ വില നിശ്ചയിച്ചിട്ട് ഈ തുകയ്ക്കു കിട്ടുന്നില്ലെന്നും മറ്റ് സാധനങ്ങളുടെയും സ്ഥിതി ഇതാണെന്നും അദ്ദേഹം ആരോപിച്ചു.
മണ്ധലം പ്രസിഡണ്ട് സുധാമ ഗോസാഡ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പ്രമീള സി. നായിക്ക്, ദേശീയ സമിതി അംഗം എം.സഞ്ജീവ ഷെട്ടി, ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് പി.ആർ.സുനിൽ, പുഷ്പ അമെയ്ക്കള, ജില്ലാ സെക്രട്ടറി രത്നാവതി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജി.സ്വപ്ന, മാലതി, ലത, തുടങ്ങിയവർ പ്രസംഗിച്ചു.


