വിഷപ്പുക : ഡൽഹി വീണ്ടും വാഹന നിയന്ത്രണത്തിനൊരുങ്ങുന്നു
ന്യൂഡൽഹി : വിഷപ്പുകയിൽ മുങ്ങി ശ്വാസംമുട്ടുന്പോൾ മലിനീകരണത്തോത് കുറയ്ക്കാൻ മുന്പ് നടപ്പാക്കിയ ഒറ്റയക്ക, ഇരട്ടയക്ക നന്പർ വാഹന നിയന്ത്രണം വീണ്ടും പ്രാബല്യത്തിൽ വരുത്താനൊരുങ്ങുകയാണ് ഡൽഹി സർക്കാർ. ഇതു സംബന്ധിച്ച് തീരുമാനം ഉടൻ കൈക്കൊള്ളുമെന്ന് ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് അറിയിച്ചു. മുന്പ് പരിഷ്കരണം നടപ്പാക്കിയപ്പോൾ, ഒറ്റയക്ക തീയതികൾ വരുന്ന ദിവസങ്ങളിൽ ഒറ്റയക്ക നന്പർ വാഹനവും അല്ലാത്ത ദിവസങ്ങളിൽ ഇരട്ടയക്ക നന്പർ വാഹനവുമാണ് നഗരത്തിൽ ഓടാൻ അനുവദിക്കുക.
ഞായറാഴ്ച നിയന്ത്രണമില്ല. ഡൽഹിയിൽ 20 ലക്ഷത്തിലേറെ സ്വകാര്യ കാറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയോളം നിരത്തിലിറങ്ങില്ലെന്നതിനാൽ പത്തുലക്ഷത്തോളം വാഹനങ്ങൾ കുറയും. ഇത് കൂടാതെ ഡൽഹിയിലേക്ക് ട്രക്കുകൾ പ്രവേശിക്കുന്നതും സർക്കാർ വിലക്കിയിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും നിർദ്ദേശിച്ചു. സ്കൂളുകൾ ഞായറാഴ്ചവരെ അടച്ചിടാൻ വിദ്യാഭ്യാസമന്ത്രി ഉത്തരവിറക്കിയിട്ടുണ്ട്.


