കാസർഗോഡ്, കാഞ്ഞങ്ങാട് റെ­യി­ൽ‍­വേ­ സ്റ്റേഷനുകൾ ആധുനികവൽക്കരിക്കും


കാസർഗോഡ്: കാഞ്ഞങ്ങാട്, കാസർഗോഡ്് റെയിൽ‍വേ േസ്റ്റഷനുകൾ‍ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി രണ്ടിടത്തും രണ്ട് വീതം ലിഫ്റ്റ് സ്ഥാപിക്കുന്നു. ഇതിനുള്ള ടെൻ‍ഡർ‍ അടുത്തമാസമുണ്ടാകുമെന്ന് ഡിവിഷണൽ‍ റെയിൽ‍വേ മാനേജർ‍ നരേഷ് ലാൽ‍വാനി, പി. കരുണാകരൻ‍ എം.പിയെ അറിയിച്ചു. ജില്ലയിലെ റെയിൽ‍വേ വികസനം സംബന്ധിച്ച കാര്യങ്ങളെല്ലാം എം.പി ഡി.ആർ‍.എമ്മിനെ ബോധിപ്പിച്ചു.

3.44 കോടി ചെലവിലാണ് കാഞ്ഞങ്ങാട്, കാസർ‍ഗോഡ് േസ്റ്റഷനുകൾ നവീകരിക്കുന്നത്. ലിഫ്റ്റിനൊപ്പം മേൽ‍ക്കൂരയും പുതുക്കിപ്പണിയും. കാഞ്ഞങ്ങാട്ടെ പാർ‍ക്കിംഗ് നവീകരണം റെയിൽ‍വേ നേരിട്ട് നടത്തും. അതേസമയം നീലേശ്വരം, ചെറുവത്തൂർ‍, തൃക്കരിപ്പൂർ‍ േസ്റ്റഷനുകളിലെ പാർ‍ക്കിംഗ് നവീകരണത്തിന് സന്ന
ദ്ധസംഘടനകളുടെ സഹായം തേടും. റോട്ടറി ക്ലബ്, മർ‍ച്ചന്റ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

നീലേശ്വരം േസ്റ്റഷനിൽ‍ കിഴക്കുഭാഗത്തേക്ക് മേൽ‍പ്പാലം നീട്ടുന്നത് സംബന്ധിച്ച് ഭരണാനുമതിയായിട്ടുണ്ട്. എംപി, എംഎൽ‍എ, നഗരസഭ എന്നിവയുടെ ഫണ്ടുകൾ‍ ഇതിന് വിനിയോഗിക്കും. ഇവിടത്തെ മേൽ‍ക്കൂര നവീകരണം റെയിൽ‍വേ നേരിട്ട് നടത്തും. കിഴക്കുഭാഗത്തെ പ്ലാറ്റ്ഫോം ഉയർ‍ത്തുന്നത് സംബന്ധിച്ചും കാത്തിരിപ്പ് കേന്ദ്രം നവീകരിക്കുന്നത് സംബന്ധിച്ചും വിശദ റിപ്പോർ‍ട്ട് സമർ‍പ്പിക്കും. ഉപ്പള േസ്റ്റഷനെ തരംതാഴ്ത്തുമെന്ന നിലയിൽ‍ വന്ന പ്രചാരണം ശരിയല്ലെന്ന് ഡിആർ‍എം പറഞ്ഞു. സീസൺ‍ ടിക്കറ്റ് എടുക്കാനുള്ള സൗകര്യമടക്കം ഇവിടെ ഏർ‍പ്പടുത്തും. 

ചന്തേര, കളനാട് േസ്റ്റഷനുകളിലെ പ്ലാറ്റ്ഫോം ഉയർ‍ത്തും. ചന്തേരയിൽ‍ ഇതിനായി 28 ലക്ഷം അനുവദിച്ചിട്ടുണ്ട്. നീലേശ്വരം നഗരസഭാ ചെയർ‍മാർ‍ പ്രൊഫ. കെ.പി ജയരാജനും എം.പിക്കൊപ്പം ചർ‍ചയിൽ‍ പങ്കെടുത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed