വരാ­പ്പു­ഴ പീ­ഡനക്കേ­സ് : ശോ­ഭ ജോ­ണും ജയരാ­ജും കു­റ്റക്കാ­രെ­ന്ന് കോ­ടതി­


കൊച്ചി : വരാപ്പുഴ പീഡന കേസിൽ രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ശോഭാ ജോൺ‍, കേണൽ ജയരാജൻ നായർ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. അഞ്ച് പ്രതികളെ വെറുതെ വിട്ടു. വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത 48
കേസുകളിൽ ആദ്യ കേസിന്റെ വിധി പ്രസ്താവമാണ് ഇന്ന് നടന്നത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ പൂർത്തിയായത്.

പ്രായപൂർ‍ത്തിയാകാത്ത പെൺകുട്ടിയെ പെൺ‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്. പെൺവാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോൺ ആണ് കേസിലെ മുഖ്യപ്രതി.

പെൺകുട്ടിയുടെ സഹോദരിയും സഹോദരി ഭർ‍ത്താവും അടക്കം എട്ട് പേരാണ് ആദ്യ കേസിലുള്ളത്. 2012ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed