മൂന്നാം വിവാഹത്തിന് പിന്നാലെ വിവാദം; ആമിർ ഖാന് നേരെ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ വധഭീഷണി
ഷീബ വിജയൻ
ബോളിവുഡ് താരം ആമിർ ഖാന് നേരെ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വധഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടു. സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയ കേസിലെ ലോറൻസ് ബിഷ്ണോയിയുടെ സഹോദരങ്ങൾ എന്ന പേരിലാണ് ഈ സന്ദേശം വന്നിരിക്കുന്നത്. താരമെന്ന പദവി ഉപയോഗിച്ച് ആമിർ ഖാൻ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണെന്നും ഭാരതീയ സംസ്കാരത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഇയാൾ ഇതിന്റെ പ്രത്യാഘാതം ഉടൻ തന്നെ അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ജൂലൈ ആദ്യവാരം നടന്ന ആമിർ ഖാന്റെ മൂന്നാം വിവാഹത്തെ തുടർന്നാണ് ഈ വിവാദങ്ങൾക്ക് തുടക്കമായത്. ആമിർ ഖാൻ ഇതുവരെ വിവാഹം കഴിച്ച സ്ത്രീകളെല്ലാവരും ഹിന്ദുക്കളാണെന്നും ഇത് ലവ് ജിഹാദ് ആണെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നിരുന്നു. ഈ സംഭവവികാസങ്ങൾക്ക് ഒടുവിലാണ് ഇപ്പോൾ അധോലോക സംഘത്തിന്റെ പേരിൽ താരത്തിന് നേരെ വധഭീഷണി ഉയർന്നിരിക്കുന്നത്.
qwadsdsadsa

