മോഹൻലാലിനെ അധിക്ഷേപിച്ചു; യൂട്യൂബർ ചെകുത്താന് കൊച്ചിയിൽ മർദനം; ആശുപത്രിയിൽ പിന്തുടർന്നെത്തിയും ആക്രമിച്ചെന്ന് പരാതി


ഷീബ വിജയൻ

ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ കൊച്ചി ഇടപ്പള്ളിയിൽ വച്ച് ആക്രമണമുണ്ടായി. നടൻ മോഹൻലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ ഇയാളെ മർദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴും അക്രമികൾ പിന്തുടർന്നെത്തി മർദിച്ചുവെന്ന് അജു ആരോപിക്കുന്നു. സംഭവത്തിൽ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള വ്യക്തിയാണ് അജു. നേരത്തെ 2024ൽ മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ സൈനിക വേഷത്തിൽ വയനാട് അപകട സ്ഥലം സന്ദർശിച്ചതിനെ രൂക്ഷമായി വിമർശിച്ച് വിഡിയോ ചെയ്തതിനായിരുന്നു അന്ന് കേസെടുത്തത്. താരസംഘടനയായ 'അമ്മ'യുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ധിഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും കേരള പൊലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ ചുമത്തിയായിരുന്നു അന്ന് അജുവിനെതിരെ നടപടിയെടുത്തത്.

article-image

asdsaddsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed