പിഎസ്‌സിക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി
ഷീബ വിജയൻ
പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് റദ്ദാക്കി. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പറാണ് രാവിലത്തെ ഘട്ടത്തിൽ ഉദ്യോഗാർത്ഥികൾക്ക് വിതരണം ചെയ്തത്. ആലപ്പുഴയിലെ ഒരു സ്കൂളിലാണ് ചോദ്യപേപ്പർ മാറിയതെന്ന വിവരം ആദ്യം പുറത്തുവന്നതെങ്കിലും പിന്നീട് മറ്റ് ജില്ലകളിലും ചോദ്യപേപ്പർ ചോർന്നതായി വ്യക്തമാവുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.05 വരെ നടത്താനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണമെങ്കിലും എല്ലാ ജില്ലകളിലും ചോദ്യപേപ്പർ മാറിയ പശ്ചാത്തലത്തിൽ ചോദ്യപേപ്പർ വിതരണം ചെയ്തതിൽ പിഎസ്‌സിക്ക് പറ്റിയ ഗുരുതര പിഴവാണിതെന്നാണ് പ്രാഥമിക നിഗമനം.
dzddfsdsfads

