പുതുപ്പള്ളി വേദിയിൽ നാടകീയ നീക്കം; അലോഷ്യസിനെ സ്റ്റേജിലേക്ക് വിളിച്ച് കയറ്റി വി.എം. സുധീരന്റെ കൈയടി
ഷീബ വിജയൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പരസ്യമായി പ്രശംസിച്ചു. തേവരയിലെ കോളേജ് പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അലോഷ്യസിന് മുഖം കൊടുക്കാതെ മടങ്ങിയെന്ന വിവാദം നിലനിൽക്കെയായിരുന്നു ഇരുവരും പുതുപ്പള്ളിയിലെ അനുസ്മരണ ചടങ്ങിനെത്തിയത്. പരിപാടിക്കെത്തിയ അലോഷ്യസിന് സംഘാടകർ വേദിയിൽ ഇരിപ്പിടം നൽകാതിരുന്നതിനെ തുടർന്ന് അദ്ദേഹം താഴെ സദസ്സിലാണ് ഇരുന്നിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട വി.എം. സുധീരൻ ഉടൻ തന്നെ ഇടപെടുകയും അദ്ദേഹത്തെ ആദരവോടെ സ്റ്റേജിലേക്ക് ക്ഷണിക്കുകയുമായിരുന്നു. തന്റെ നിലപാടുകൾ ആർജ്ജവത്തോടെ തുറന്നുപറയുന്ന നേതാവാണ് അലോഷ്യസ് എന്ന് അദ്ദേഹം പ്രശംസിച്ചു.
അതേസമയം, കോൺഗ്രസിനകത്തെ ആഭ്യന്തര തർക്കങ്ങൾ പൊതുമധ്യത്തിൽ ചർച്ചയാക്കാതെ പാർട്ടി വേദികളിൽ ഉന്നയിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
dfdfdfs

