കൃ­ഷി­സ്ഥലവും വീ­ടും ജപ്തി­യി­ൽ നി­ന്ന് ഒഴി­വാ­ക്കാൻ നി­യമ ഭേ­ദഗതി­


തിരുവനന്തപുരം : കർഷകന്റെ കൃഷി ഭൂമിയും വീടും ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമ ഭേദഗതിയുമായി സർക്കാർ. ഇതിനായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. 1000 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകളെയും ഗ്രാമങ്ങളിൽ ഒരേക്കറും നഗരപ്രദേശത്ത് 50 സെന്റ് കൃഷിഭൂമി ഉള്ളവരെയുമാണ് ജപ്തിയിൽ നിന്ന് ഒഴിവാക്കുകയെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

സ്വന്തം കൃഷിഭൂമി പണയപ്പെടുത്തി വായ്പയെടുത്ത ശേഷം ജപ്തി ഭീഷണി നേരിടുന്ന ചെറുകിട കർഷകരെ സഹായിക്കുന്നതാണ് സർക്കാരിന്റെ ഈ നടപടി. നിലവിലെ റവന്യൂ റിക്കവറി ആക്ടിലെ സെക്ഷൻ 34ൽ ആവശ്യമായ ഭേദഗതി വരുത്തി കൃഷിക്കാരന്റെ കിടപ്പാടം 1000 ചതുരശ്ര അടിയിൽ താഴെയാണെങ്കിൽ അവരെ ജപ്തി നടപടിയിൽ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി വ്യക്ത മാക്കി.

ഇതിനായി റവന്യൂ റിക്കവറി ആക്ടിലെ 7, 8 വകുപ്പുകളിൽ ഉചിതമായ ഭേദഗതി വരുത്തും. അഞ്ച് ലക്ഷം വരെയുള്ള വായ്പകൾ എടുക്കുന്ന കർഷകർക്ക് നിലവിലെ നിയമപ്രകാരം ആനുകൂല്ല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. അതിനാൽ, ഗ്രാമ പ്രദേശങ്ങളിൽ ഒരേക്കർ വരെയും നഗര പ്രദേശങ്ങളിൽ 50 സെന്റ് വരെ ഭൂമിയുള്ളവർക്കെതിരേയും ജപ്തി നടപടികൾ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്വന്തമായ കൃഷി ഭൂമി നഷ്ടപ്പെടുന്ന പാവപ്പെട്ട കർഷകൻ നിത്യദുരിതത്തിലേക്ക് പോകുന്ന അവസ്ഥ ഇതോടെ ഇല്ലാതാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed