കേരളത്തില്‍ വീണ്ടും ബ്ലൂവെയ്‌ൽ ആത്മഹത്യ? : വെളിപ്പെടുത്തലുമായി അമ്മ
കണ്ണൂർ : കേരളത്തില്‍ ഒരു ബ്ലൂവെയ്‌ൽ ആത്മഹത്യ കൂടി നടന്നതായി സംശയം. കഴിഞ്ഞ മേയിൽ കണ്ണൂരില്‍ തൂങ്ങിമരിച്ച ഐടിഐ വിദ്യാര്‍ഥി സാവന്ത് ബ്ലൂ വെയ്‌ൽ ഗെയിമിനു അടിമയായിരുന്നുവെന്ന് അമ്മ പറഞ്ഞു. കയ്യിലും നെഞ്ചിലും മുറിവുണ്ടാക്കി അക്ഷരങ്ങള്‍ കോറിയിട്ട ചിത്രങ്ങള്‍ സാവന്തിന്റെ കുടുംബം വാർത്താ മാധ്യമത്തിന് കൈമാറിയതായും വിവരമുണ്ട്.
രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന സാവന്തിന്റെ ഉറക്കവും ആഹാരവും പുലര്‍ച്ചെയായിരുന്നു. രാത്രി ഒറ്റയ്ക്കു പുറത്തുപോയാല്‍ പുലര്‍ച്ചെയാണു മടങ്ങി വന്നിരുന്നത്. ഏകമകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്നു പലതവണ കൗണ്‍സിലിങ്ങിനു വിധേയനാക്കിയെന്നു സാവന്തിന്റെ മാതാപിതാക്കള്‍ പറയുന്നു.
ചൊവ്വാഴ്ച, പേയാട് സ്വദേശി മനോജിന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്നാണു സാവന്തിന്റെ കുടുംബാംഗങ്ങളും അവരുടെ അനുഭവം തുറന്നുപറഞ്ഞത്.

