ബഹിരാകാശത്ത് പത്തുലക്ഷം എഐ ഉപഗ്രഹങ്ങളുടെ കമ്പ്യൂട്ടിംഗ് ശൃംഖല; സ്പേസ് എക്സിന്റെ 'സ്റ്റാർമൈൻഡ്' പദ്ധതിക്ക് അനുമതി
ശാരിക
ന്യൂയോർക്ക്: പത്തുലക്ഷം ഉപഗ്രഹങ്ങളെ ബഹിരാകാശ കമ്പ്യൂട്ടിംഗ് സംവിധാനങ്ങളാക്കി മാറ്റുന്ന സ്പേസ് എക്സിന്റെ 'സ്റ്റാർമൈൻഡ്' (Starmind) പദ്ധതിക്ക് യുഎസ് നിയന്ത്രണ ഏജൻസികളുടെ അനുമതി ലഭിച്ചു. സങ്കീർണമായ കണക്കുകൂട്ടലുകളും എഐ പ്രവർത്തനങ്ങളും ഭൂമിയിലെ ഡാറ്റാ സെന്ററുകളിൽ നിന്ന് ഭ്രമണപഥത്തിലേക്ക് മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഭൂമിയിലെ ഡാറ്റാ സെന്ററുകൾ നേരിടുന്ന ഊർജ ചെലവും താപനിയന്ത്രണ വെല്ലുവിളികളും മറികടക്കാൻ ഭ്രമണപഥത്തിൽ നിരന്തരം ലഭിക്കുന്ന സൗരോർജം സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡാറ്റ ഭൂമിയിലേക്ക് അയച്ച് മടക്കിയെടുക്കുന്നതിന് പകരം ബഹിരാകാശത്ത് വെച്ചുതന്നെ വിശകലനം ചെയ്യാനും പ്രതികരിക്കാനും കഴിയുന്നത് ആശയവിനിമയത്തിനും നിരീക്ഷണത്തിനും വേഗം കൂട്ടും.
അതേസമയം, ബഹിരാകാശ അവശിഷ്ടങ്ങൾ, ഉപഗ്രഹങ്ങളുടെ സുരക്ഷിത നിയന്ത്രണം, ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾക്കുണ്ടായേക്കാവുന്ന തടസ്സങ്ങൾ തുടങ്ങിയവ പ്രധാന വെല്ലുവിളികളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതിയുടെ പ്രായോഗികതയെ ആമസോൺ ചോദ്യം ചെയ്തിട്ടുമുണ്ട്.
യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ നൽകിയ ലൈസൻസ് പ്രകാരം, 2033 നവംബറിനുള്ളിൽ വിന്യാസം ആരംഭിക്കണം. 2035 നവംബറോടെ 10 ശതമാനം (ഒരു ലക്ഷം) ഉപഗ്രഹങ്ങളും 2038 നവംബറോടെ 50 ശതമാനം (അഞ്ച് ലക്ഷം) ഉപഗ്രഹങ്ങളും വിന്യസിക്കണമെന്നാണ് വ്യവസ്ഥ.
asfsaf


