ഐ.വൈ.സി.സി ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അനുസ്മരണ സമ്മേളനം മനാമയിലെ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു. മനാമ ഏരിയ പ്രസിഡന്റ് ജസീൽ പറമ്പത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്ദിരാഗാന്ധി വഹിച്ച നിർണായക പങ്കും അവരുടെ ഭരണനേതൃത്വവും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. അനസ് റഹിം മുഖ്യപ്രഭാഷണവും ഷെമിലി പി. ജോൺ, മുൻ ദേശീയ പ്രസിഡന്റുമാരായ അജ്മൽ ചാലിൽ, ബേസിൽ നെല്ലിമറ്റം, ദേശീയ സെക്രട്ടറി സലിം അബുതാലിബ്, ദേശീയ ട്രഷറർ ഷഫീക് സൈഫുദീൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങളും നടത്തി.

ഏരിയ സെക്രട്ടറി റോഷൻ ആന്റണി സ്വാഗതവും ഏരിയ ട്രഷറർ ഫിജാസ് നന്ദിയും രേഖപ്പെടുത്തി. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ ഇത്തരം പരിപാടികൾ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.

article-image

adfsdsfdfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed