വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ കർശന നടപടി; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


ഷീബ വിജയൻ


തിരുവനന്തപുരം: വ്യക്തിഹത്യകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെയുണ്ടായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു മാധ്യമപ്രവർത്തകൻ മരിച്ചതിന് ശേഷം അയാൾ ചെയ്ത വാർത്തകളുടെ പേരിൽ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെയും വേട്ടയാടുന്നത് മനുഷ്യത്വ രഹിതമാണെന്ന് ചെന്നിത്തല ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ പാടില്ലാത്ത കാര്യമാണിതെന്നും ഇതിനെതിരെ അതിശക്തമായ നടപടികൾ കൈക്കൊള്ളാൻ ഐജി സൈബർ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജിജോ ജോണിനും കുടുംബത്തിനുമെതിരെ അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ കർശന നിയമനടപടികളുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

article-image

dfdsdfssad

You might also like

  • Lulu Exchange
  • Straight Forward

Most Viewed