"അവസാന നിമിഷം അവാർഡ് തട്ടിപ്പറിച്ചു": അവാർഡ് വിവാദത്തിൽ മനസ്സുതുറന്ന് നടൻ നന്ദു
ഷീബ വിജയൻ
മോഹൻലാൽ നായകനായി 2012 ൽ പുറത്തിറങ്ങിയ 'സ്പിരിറ്റ്' എന്ന ചിത്രത്തിലെ മണി എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ നടൻ നന്ദു അവാർഡുകളിലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുന്നു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. സർക്കാരിന്റെ അവാർഡുകളിൽ തനിക്ക് അന്നുമിന്നുമൊരു വിശ്വാസവുമില്ലെന്ന് നന്ദു പറഞ്ഞു. 'സ്പിരിറ്റ്' സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള അവാർഡ് പട്ടികയിൽ തന്റെ പേരുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അത് മാറ്റപ്പെടുകയായിരുന്നു. അന്ന് സഹനടനായി അവാർഡ് ലഭിച്ചത് മനോജ് കെ. ജയനാണെന്നും എന്നാൽ അദ്ദേഹം മികച്ച നടനുള്ള വിഭാഗത്തിലാണ് മത്സരിച്ചിരുന്നതെന്നും നന്ദു ഓർത്തെടുത്തു. അതിനുപിന്നിൽ ഒരുപാട് അഭ്യാസങ്ങൾ നടന്നിരുന്നതായി മനോജ് തന്നെ തന്നോട് പറഞ്ഞിരുന്നുവെന്നും 13 വർഷങ്ങൾക്കിപ്പുറവും ആളുകൾ ആ കഥാപാത്രത്തെക്കുറിച്ച് നല്ലത് പറയുന്നത് തന്നെയാണ് തന്റെ വലിയ സന്തോഷമെന്നും നന്ദു കൂട്ടിച്ചേർത്തു. ആ സമയത്ത് ജൂറി ചെയർമാനായിരുന്ന ഐ.വി. ശശി വർഷങ്ങൾക്ക് ശേഷം കോഴിക്കോട്ടുവെച്ച് കണ്ടുമുട്ടിയപ്പോൾ 'സ്പിരിറ്റി'ലെ അഭിനയം മികച്ചതായിരുന്നുവെന്നും അവാർഡ് തരാതിരുന്നത് തന്റെ ഭാഗത്തുനിന്ന് പറ്റിയ അബദ്ധമായിരുന്നുവെന്നും തുറന്നുപറഞ്ഞതായി നന്ദു വ്യക്തമാക്കി. കൂടാതെ മറ്റൊരു പ്രമുഖ അവാർഡ് ദാനച്ചടങ്ങിൽ വെച്ച് തനിക്ക് ലഭിക്കേണ്ടിയിരുന്ന അവാർഡ് പ്രതിമയിലെ പേരുമാറ്റി മറ്റൊരു നടന് നൽകിയ സംഭവവും അവിടുത്തെ മേക്കപ്പ് അസിസ്റ്റന്റിലൂടെ പിന്നീട് താൻ അറിയാനിടയായെന്നും നന്ദു വെളിപ്പെടുത്തി.
asasadsdsda

