ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് ചാടിയ പ്രതി പിടിയിൽ


ഷീബ വിജയൻ

കൊല്ലം: കുണ്ടറ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രക്ഷപ്പെട്ട എഴുകോൺ പുത്തൻനട സ്വദേശി വൈജേഷാണ് (23) പിടിയിലായത്. ലോക്കപ്പ് പൂട്ടാൻ പോലീസുകാർ മറന്നതാണ് പ്രതി രക്ഷപ്പെടാൻ കാരണളമെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം പുലർച്ചെ 1.30ഓടെ പാറാവുംകാരന്റെ കണ്ണുവെട്ടിച്ച് ലോക്കപ്പിൽ നിന്ന് ഇറങ്ങിയ വൈജേഷ് സ്റ്റേഷനിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാരഥി ജംഗ്ഷനിൽ നിന്ന് ഇയാളെ പിടികൂടിയത്.

നാന്തിരിക്കലിലെ വീട്ടിൽ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം പോയ കേസിൽ ചൊവ്വാഴ്ചയാണ് വൈജേഷിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചെങ്കിലും ലോക്കപ്പ് പൂട്ടിയിരുന്നില്ല. ഈ അവസരം മുതലെടുത്ത് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

article-image

acsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed