ശബരിമല സ്വര്‍ണക്കൊള്ള കേസ്: സെപ്റ്റംബര്‍ 25നകം അന്തിമ കുറ്റപത്രം, ഹൈക്കോടതിയില്‍ എസ്‌ഐടി
ഷീബ വിജയൻ
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സെപ്റ്റംബര്‍ 25നകം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. എസ്‌ഐടി തലവന്‍ എസ്പി ശശിധരന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് കട്ടിളപ്പാളി കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നിലവിലെ അന്വേഷണ പുരോഗതി തൃപ്തികരമാണെന്ന് ജസ്റ്റീസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
കട്ടിളപ്പാളി കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളാന്‍ കാരണമായതെന്നും എസ്‌ഐടി വ്യക്തമാക്കി. കേസ് ഒരു മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും. അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം ലഭിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
xzcxzcxz

