കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജി: ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കെ.സി. വേണുഗോപാൽ


ഷീബ വിജയൻ

ആലപ്പുഴ: കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജി കോൺഗ്രസിന്റെ വിജയമായി ചിത്രീകരിക്കേണ്ടതില്ലെന്നും, ആ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇത് രാജ്യത്തെ യുവജനങ്ങളുടെ വിജയമായി കാണുന്നുവെന്നും കെസി പ്രതികരിച്ചു.

ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തിയ സമരത്തിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് പരസ്യമായി രംഗത്തിറങ്ങാതിരുന്നത് ഒരു രാഷ്ട്രീയ തന്ത്രമായിരുന്നുവെന്നും വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം ആദ്യഘട്ടത്തിൽ തന്നെ മുന്നിൽ വന്നിരുന്നെങ്കിൽ, ഇത് സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസ് നീക്കമാണെന്ന് ബിജെപി പ്രചാരണം നടത്തുമായിരുന്നു. എന്നാൽ സമരത്തിന് ആവശ്യമായ നിയമസഹായങ്ങളും മറ്റ് പിന്തുണയുമായി കോൺഗ്രസ് പൂർണ്ണ പിന്തുണയോടെ പിൻനിരയിൽ തന്നെയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ രാജിയോടെ മാത്രം ഈ പ്രശ്നം അവസാനിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികൾക്ക് യാതൊരുവിധ ആശങ്കയുമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ സാധിക്കുന്ന സാഹചര്യം കേന്ദ്ര സർക്കാർ ഉറപ്പാക്കണം. പരീക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ ബില്ലിനെക്കുറിച്ച് പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് സംയുക്ത നിലപാട് സ്വീകരിക്കും.

അതേസമയം, ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഉപയോഗിച്ചും മറ്റും നടത്തിയ ക്രൂരമായ അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തോട് മാപ്പ് പറയണമെന്നും കെസി ആവശ്യപ്പെട്ടു.

 

article-image

sddsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed