'സി.ജെ.പി സമരത്തിന് അമേരിക്കൻ ഫണ്ടിങ്, അടിച്ചാൽ തിരിച്ചുകിട്ടും': മേജർ രവി
ഷീബ വിജയൻ
കൊച്ചി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളെ അധിക്ഷേപിച്ച് സംവിധായകന് മേജർ രവി. സമരത്തിൽ വിദ്യാർഥികളേക്കാൾ കൂടുതൽ മറ്റ് താല്പര്യങ്ങളുള്ളവരാണെന്നും, പാർലമെന്റ് ആക്രമിക്കാൻ പോകുന്നവർക്ക് പൊലീസിന്റെ അടി തിരിച്ചുകിട്ടുമെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
സമരത്തിന് യു.എസ് ഫണ്ടിങ്ങും ജോർജ് സോറോസിനെപ്പോലുള്ളവരുടെ വിദേശ സഹായവുമാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. മോഹൻലാലിന്റെ മകൾ വിസ്മയക്ക് രാഷ്ട്രീയപരമായ യാതൊരു അറിവുമില്ലെന്നും, കുട്ടികളെ അടിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി പോസ്റ്റിട്ടതാണെന്നും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ മായയ്ക്ക് അത് മനസ്സിലാകുമെന്നും മേജർ രവി കൂട്ടിച്ചേർത്തു.
axasdsa

