വിദ്യാർഥി പ്രക്ഷോഭം: നാളെ സംസ്ഥാനത്ത് ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്


ഷീബ വിജയൻ

തിരുവനന്തപുരം: നീറ്റ് ക്രമക്കേടിനെ ചോദ്യം ചെയ്ത് സമരം ചെയ്ത വിദ്യാർഥികളെ തല്ലിച്ചതച്ചതിലും രാജ്യത്തെ വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയ്ക്കുമെതിരെ വെള്ളിയാഴ്ച (2026 ജൂലൈ 24) ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് ലോക് ഭവൻ മാർച്ചും മലപ്പുറത്തും എറണാകുളത്തും നൈറ്റ് വിജിലും പാലക്കാട്ട് റെയിൽവേ സ്റ്റേഷൻ മാർച്ചും സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും പ്രക്ഷോഭം ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.

അതേസമയം, എസ്.എഫ്.ഐയും അഖിലേന്ത്യ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ വ്യക്തമാക്കി.

വിദ്യാർഥികളെ തല്ലിച്ചതച്ചതിലും രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാരെ കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ച് കെ.എസ്.യു വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുകയും കാമ്പസുകളിൽ പ്രതീകാത്മകമായി മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

 

article-image

bgcfgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed