ചിറയിൻകീഴിലെ തമ്മിലടി : പാളയം പ്രദീപിനും എസ്. സജാദിനും സസ്പെൻഷൻ


ഷീബ വിജയൻ

ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കൈയാങ്കളിയിൽ കെപിസിസി കർശന നടപടി സ്വീകരിച്ചു. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രാദേശിക നേതാവ് എസ്. സജാദിനെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ അധ്യക്ഷതയിലുള്ള സമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അച്ചടക്ക നടപടി. പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടന്നു എന്ന് സമിതി കണ്ടെത്തി. ഔദ്യോഗിക കാര്യങ്ങളിൽ പാളയം പ്രദീപ് ഇടപെടുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

article-image

ghhhjhj

You might also like

  • Lulu Exchange
  • Straight Forward

Most Viewed